• Home
  • kerala
  • സംഘടനയ്ക്കു നല്‍കിയ പരാതിയിലെ വിശദാംശം പുറത്തെത്തിച്ചത് തനി വൃത്തികേട്, വഞ്ചന – നടി വിന്‍സി

സംഘടനയ്ക്കു നല്‍കിയ പരാതിയിലെ വിശദാംശം പുറത്തെത്തിച്ചത് തനി വൃത്തികേട്, വഞ്ചന – നടി വിന്‍സി

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ഫിലിം ചേംബറിന് താന്‍ നല്‍കിയ പരാതി പുറത്തേക്ക് ലീക്ക് ചെയ്തതിനെതിരെ നടി വിന്‍സി അലോഷ്യസ്. ഇക്കാര്യത്തില്‍ വിവാദം ഇപ്പോള്‍ മറ്റൊരു ക്ലൈമാക്‌സിലേക്ക് പോകുകയാണ്. തന്റെ പരാതി വാങ്ങി വെച്ച ചേംബറിന്റെ പ്രതിനിധി നല്‍കിയ ഉറപ്പ് പാലിക്കാതിരുന്നത് മിതമായി പറഞ്ഞാല്‍ വലിയ വൃത്തികേടാണെന്ന് വിന്‍സി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ഇതോടെ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ബോധപൂര്‍വ്വമായ ഗൂഢാലോചന ഈ വിവാദത്തില്‍ ഉണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

ഷൈന്‍ ടോം ചാക്കോയുടെ പേര് പുറത്തറിയിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയ വിന്‍സി ആ പേര് പുറത്തുവന്നതില്‍ അമര്‍ഷം പ്രകടിപ്പിച്ചു. സിനിമാസംഘടനകളില്‍ വിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിലാണ് സംഭവമുണ്ടായത് എന്നും പ്രതികരിച്ചു. സ്വകാര്യമായി നല്‍കിയ പരാതിയില്‍ ആഭ്യന്തരപരിഹാരം മാത്രമാണ് താന്‍ ഉദ്ദേശിച്ചിരുന്നതെന്നും സിനിമാസംഘടന തന്റെ സ്വകാര്യത പോലും മാനിച്ചില്ലെന്ന ആരോപണവും ഇപ്പോള്‍ വിന്‍സി ഉയര്‍ത്തിയിരിക്കയാണ്.

Leave a Reply

Your email address will not be published. Required fields are marked *