• Home
  • kerala
  • ക്ഷേത്രോത്സവ പരിപാടിയിൽ വീണ്ടും വിപ്ളവ ഗാനം പാടി ഗായകൻ അലോഷി

ക്ഷേത്രോത്സവ പരിപാടിയിൽ വീണ്ടും വിപ്ളവ ഗാനം പാടി ഗായകൻ അലോഷി

ക്ഷേത്രോത്സവ പരിപാടിയിൽ വീണ്ടും വിപ്ളവ ഗാനം പാടി ഗായകൻ അലോഷി. തിരുവനന്തപുരം ആറ്റിങ്ങൽ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഗസൽ പരിപാടിയിലായിരുന്നു വിപ്ളവ ഗാനം ആലപിച്ചത്. തുടർന്ന് സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ആറ്റിങ്ങൽ പൊലീസിനും റൂറൽ എസ്‌പിക്കും പരാതി നൽകി.

കഴിഞ്ഞമാസം കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉല്‍സവപരിപാടിയില്‍ ഗാനമേളയില്‍ വിപ്ലവഗാനം ആലപിച്ചത് വലിയ വിവാദം ഉയര്‍ത്തിയിരുന്നു. ഇതിന്റെ പേരില്‍ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ കുമാറിന്റെ പരാതിയിലാണ് കടയ്ക്കൽ പൊലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ രണ്ട് പേരും കേസിൽ പ്രതികളാണ്. ഈ കേസ് നിലനിൽക്കവെയാണ് വീണ്ടും ഗാനം ആലപിച്ചത്.

കൊല്ലം സംഭവത്തിൽ സംഘാടകർക്കെതിരെ കേസ് എടുക്കാവുന്ന കുറ്റങ്ങൾ പ്രകടമാണെന്ന് ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ പറഞ്ഞിരുന്നു. ഹിന്ദുമത സ്ഥാപനങ്ങളുടെ ദുരുപയോഗം തടയൽ നിയമപ്രകാരം വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *