• Home
  • latest news
  • 13,​5000 കോടി രൂപയുടെ വായ്പ തട്ടിച്ച് വിദേശത്തേക്ക് മുങ്ങിയ മെഹുൽ ചോക്സി ബൽജിയത്തിൽ അറസ്റ്റിൽ

13,​5000 കോടി രൂപയുടെ വായ്പ തട്ടിച്ച് വിദേശത്തേക്ക് മുങ്ങിയ മെഹുൽ ചോക്സി ബൽജിയത്തിൽ അറസ്റ്റിൽ

ഇന്ത്യൻ വജ്രവ്യാപാരിയും കോടികളുടെ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയുമായ മെഹുൽ ചോക്സി ബൽജിയത്തിൽ അറസ്റ്റിൽ. പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പുകേസിൽ ദേശീയ ഏജൻസികളുടെ നിർദേശപ്രകാരമാണ് ചോക്സിയെ ബെൽജിയം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച അറസ്റ്റിലായ പ്രതി നിലവിൽ അവിടത്തെ ജയിലിലാണ് . ചോക്സിയെ ഇന്ത്യയ്ക്ക് ഉടൻ കെെമാറും.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,​5000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന ചോക്സി,​ ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെൽജിയത്തിൽ താമസിച്ചുവരികയായിരുന്നു. പ്രതീ ചോക്സി ബെൽജിയൻ പൗരയാണ്.

മെഹുല്‍ ചോക്‌സിയുടെ അനന്തരവന്‍ നീരവ് മോദിയും തട്ടിപ്പില്‍ പങ്കാളിയായിരുന്നു. നീരവ് മോദിയും വിദേശത്തേക്ക് മുങ്ങുകയായിരുന്നു. ഇപ്പോള്‍ ലണ്ടനിലെ ജയിലിലാണ് നീരവ് മോദി കഴിയുന്നത്. നീരവിനെ ഇന്ത്യയിലെത്തിക്കാന്‍ നീക്കം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *