മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ഉൾപ്പെട്ട “സിഎംആർഎൽ സേവന പ്രതിഫല” കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക ഇടപെടലിന് നീക്കം . എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകർപ്പ് ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകി. എക്സാലോജിക്-സിഎംആർഎൽ ഇടപാടിലെ കുറ്റപത്രത്തിനായാണ് ഇഡി എറണാകുളം പ്രത്യേക കോടതിയിൽ അപേക്ഷ നൽകിയത്. കുറ്റപത്രം പരിശോധിച്ചശേഷം അതിവേഗത്തിൽ അന്വേഷണം ആരംഭിക്കാനുള്ള നീക്കമായാണ് ഇഡിയുടെ നടപടി സംശയിക്കപ്പെടുന്നത്.
സിഎംആർഎല്ലിന്റെ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ഗിരീഷ് കത്പാലിയയുടെ ബെഞ്ച് കേസിൽ സ്റ്റേ അനുവദിച്ചിരുന്നില്ല. കുറ്റപത്രം സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ സ്റ്റേ ആവശ്യം നിലനിൽക്കുമോയെന്നതിൽ സംശയവും പ്രകടിപ്പിച്ചിരുന്നു .













