ആശാപ്രവർത്തകരുടെ ഇൻസെന്റീവ് കൂട്ടുന്നകാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉറപ്പുനൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ജെ പി നദ്ദയുമായി വീണാ ജോർജ് ഇന്ന് വൈകീട്ട് നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് മന്ത്രി ഇക്കാര്യ പറഞ്ഞത് . കേന്ദ്രമന്ത്രിയുടെ പാർലമെന്റ് മന്ദിരത്തിലെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രി നേരത്തെ പാര്‍ലമെന്റില്‍ സംസാരിക്കവേ പറഞ്ഞതിലപ്പുറം കൂടുതല്‍ ഉറപ്പ് എന്തെങ്കിലും നല്‍കിയതായി വീണാ ജോര്‍ജ്ജിന്റെ വാക്കുകളില്‍ നിന്നും വ്യക്തമല്ല. ഇന്‍സന്റീവ് വര്‍ധന പരിഗണിക്കുമെന്ന് നേരത്തെ തന്നെ ജെ.പി.നദ്ദ പറഞ്ഞിട്ടുള്ളതാണ്. ഇതാവട്ടെ ഒരു സംസ്ഥാനത്തിന്റെ മാത്രമായുള്ള വര്‍ധന എന്ന രീതിയില്‍ നടപ്പാക്കാനും സാധ്യമല്ല.
ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചു. കേന്ദ്രമന്ത്രിക്ക് ഒരു നിവേദനം നൽകിയതായും വിവരമുണ്ട്. ഇത് കൂടാതെ ആശാവർക്കർമാരുടെ സമരവും കൂടിക്കാഴ്ചയും ചർച്ചയായി. ആശമാരുടെ പൊതുവിഷയങ്ങളും പ്രശ്നങ്ങളും കേന്ദ്ര ആരോഗ്യമന്ത്രി വിശദമായി കേട്ടുവെന്നും സംസ്ഥാനത്തിന്റെ അഭ്യർത്ഥനകൾ കേന്ദ്രമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചുവെന്നും വീണ ജോർജ് പറഞ്ഞു.













