• Home
  • latest news
  • മതന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം : ഇന്ത്യയെ “പ്രത്യേക ആശങ്കയുള്ള രാജ്യം” ആയി പ്രഖ്യാപിക്കണമെന്ന് യുഎസ് സംഘടന

മതന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം : ഇന്ത്യയെ “പ്രത്യേക ആശങ്കയുള്ള രാജ്യം” ആയി പ്രഖ്യാപിക്കണമെന്ന് യുഎസ് സംഘടന

മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളും വിവേചനവും വർദ്ധിച്ചുവരുന്നതിനാൽ ഇന്ത്യയെ “പ്രത്യേക ആശങ്കയുള്ള രാജ്യം” ആയി പ്രഖ്യാപിക്കണം എന്ന് അമേരിക്കയിലെ കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ (യു‌എസ്‌സി‌ഐ‌ആർ‌എഫ്) റിപ്പോർട്ട്. ഇന്ത്യയിലെ മതസ്വാതന്ത്ര്യ സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് 2025 ലെ വാർഷിക റിപ്പോർട്ടിൽ യുഎസ്‌സി‌ഐ‌ആർ‌എഫ് ആരോപിച്ചു. റിപ്പോർട്ട് തള്ളിയ ഇന്ത്യ രാജ്യത്തെ ഊർജ്ജസ്വലമായ ബഹുസ്വര സമൂഹത്തെ അധിക്ഷേപിക്കാനുള്ള മനഃപൂർവമായ അജണ്ടയാണ് ഇതെന്ന് വിമർശിച്ചു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം (IRFA) നിർവചിച്ചിരിക്കുന്നതുപോലെ, വ്യവസ്ഥാപിതവും, തുടർച്ചയായതും, അതിരുകടന്നതുമായ മതസ്വാതന്ത്ര്യ ലംഘനങ്ങളിൽ ഏർപ്പെടുന്ന രാജ്യം എന്നാണ് ഇന്ത്യക്കുള്ള വിശേഷണം. ഇന്ത്യയിലെ അധികാരികൾ സിവിൽ സൊസൈറ്റി സംഘടനകളെ അടിച്ചമർത്തുന്നതിനും മതന്യൂനപക്ഷ അംഗങ്ങളെയും മനുഷ്യാവകാശ സംരക്ഷകരെയും മതസ്വാതന്ത്ര്യത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകരെയും കസ്റ്റഡിയിലെടുക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ), വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആർഎ) എന്നിവയുൾപ്പെടെയുള്ള ഭീകരവിരുദ്ധ, ധനസഹായ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നത് ചെയ്യുന്നത് തുടരുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടിനെ “പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവും” എന്ന് വിശേഷിപ്പിച്ചുകൊണ്ട് , ജനാധിപത്യത്തിന്റെയും സഹിഷ്ണുതയുടെയും ദീപസ്തംഭമെന്ന നിലയിൽ ഇന്ത്യയുടെ നിലപാടിനെ തകർക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും ഇന്ത്യൻ സർക്കാർ പ്രതികരിച്ചു.

ചൈനയുമായുള്ള തർക്ക അതിർത്തികളിൽ സൈന്യത്തിന്റെ പോരാട്ട വീര്യം വർദ്ധിപ്പിക്കുന്നതിനായി ജനറൽ ആറ്റോമിക്സിൽ നിന്ന് ഏകദേശം 4 ബില്യൺ യുഎസ് ഡോളർ ചെലവിൽ 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനായി കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യ യുഎസുമായി ഒരു മെഗാ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ ഇന്ത്യയിലേക്കുള്ള ആയുധ വിൽപ്പന മതസ്വാതന്ത്ര്യ ലംഘനങ്ങൾക്ക് കാരണമാകുമോ അല്ലെങ്കിൽ മത സ്വാതന്ത്ര്യം വഷളാക്കുമോ എന്ന് വിലയിരുത്തണമെന്നു യു‌എസ്‌സി‌ഐ‌ആർ‌എഫ് അതിന്റെ റിപ്പോർട്ടിൽ യുഎസ് സർക്കാരിനോട് ശുപാർശ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *