സിപിഎമ്മിന് യുവത്വം സമ്മാനിക്കുന്ന ഒരു വാര്‍ത്ത- സിപിഎമ്മിന്റ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഡിവൈഎഫ്‌ഐയുടെ ജില്ലാ സെക്രട്ടറി. വയനാട് ജില്ലയിലാണ് ഈ രസകരമായ സ്ഥാനലബ്ധി. സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി ഇന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.റഫീഖ് ആണ് ഈ വാര്‍ത്തയിലെ നായകന്‍. നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയാണ് റഫീഖ്. പ്രായം വെറും 37 വയസ്സ്.
നിലവില്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ഗഗാറിനു പകരമാണ് റഫീഖ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഗഗാറിന് രണ്ടാമൂഴത്തിന് പാര്‍ടി നയപ്രകാരം സാധ്യതയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെയല്ല റഫീഖിനെയാണ് ജില്ലാസമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

നിലവിൽ ജില്ലാ സെക്രട്ടയറ്റ് അംഗമായിരുന്നു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തത്തിയത് . എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, സംസ്ഥാന ജോ. സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കലിക്കറ്റ് സർവകലാശാല യൂണിയൻ മുൻ ജനറൽ സെക്രട്ടറിയാണ്. സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന സ്പോട്സ് കൗൺസിൽ സ്ഥിരംസമിതി അംഗം, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളും ഉണ്ട്.
പി ഗഗാറിനെ വീണ്ടും ആ സ്ഥാനത്ത് കൊണ്ടുവരണമെന്ന നിർദേശമുയർന്നിരുന്നെങ്കിലും ഭൂരിപക്ഷം ജില്ലാ കമ്മിറ്റി അംഗങ്ങളും നിർദേശം തള്ളി. പി ഗഗാറിൻ പിന്മാറിയതോടെ മത്സരം ഒഴിവാകുകയും കെ റഫീഖിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്‌തെന്നാണ് പുതിയ വിവരം..
അതേസമയം, റഫീഖിനെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തതാണെന്നും ആദ്യം വാർത്ത ഉണ്ടായിരുന്നു. പതിനൊന്നിനെതിരെ പതിനേഴ് വോട്ടുകൾക്ക് റഫീഖ് തിരഞ്ഞെടുക്കപ്പെട്ടതെന്നായിരുന്നു വിവരം. എന്നാൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു രീതിയിലുള്ള മത്സരവും നടന്നിട്ടില്ലെന്നും എല്ലാവരും ഒത്തുചേർന്നാണ് റഫീഖിനെ തിരഞ്ഞെടുത്തതെന്നും മുൻ ജില്ലാ സെക്രട്ടറി ഗഗാറിൻ പ്രതികരിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഇക്കാര്യം പ്രഖ്യാപിച്ചു.













