• Home
  • kerala
  • എംടി ഗുരുതരാവസ്ഥയിൽ തുടരുന്നു, മറ്റ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യത്ഥനയുമായി ഉറ്റവർ

എംടി ഗുരുതരാവസ്ഥയിൽ തുടരുന്നു, മറ്റ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യത്ഥനയുമായി ഉറ്റവർ

എഴുത്തിന്റെ രാജശില്പി എം.ടി വാസുദേവൻ നായർ ഗുരുതരാവസ്ഥയിൽ തുടരുന്നു . ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കുറച്ചുദിവസമായി ആശുപത്രിയിലാണ് എം.ടി. ഏറ്റവും ഒടുവിലായി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം ക്രിട്ടിക്കൽ എന്നാണ് സൂചിപ്പിക്കുന്നത്. വിദഗ്‌ദ്ധരായ ഡോക്‌ടർമാരുടെ പൂർണനിരീക്ഷണത്തിലാണ് നിലവിൽ അദ്ദേഹം.

മറ്റ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് എം.ടിയോട് അടുത്തവൃത്തങ്ങൾ അറിയിച്ചു.ഈ മാസം 17ന് ആണ് എം.ടി വാസുദേവൻ നായരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *