• Home
  • latest news
  • വെള്ളിയാഴ്‌ച സ്റ്റോക്ക് മാർക്കറ്റിൽ നേട്ടമുണ്ടാക്കാം; അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

വെള്ളിയാഴ്‌ച സ്റ്റോക്ക് മാർക്കറ്റിൽ നേട്ടമുണ്ടാക്കാം; അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

ഇന്ത്യൻ ഓഹരി വിപണി സൂചികകൾ വ്യാഴാഴ്‌ച കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. നിഫ്റ്റി 1.02%, സെൻസെക്സ് 1.20 ശതമാനം എന്നിങ്ങനെയാണ് താഴ്ന്നത്. നിഫ്റ്റിയിൽ ഐ.ടി, ഓട്ടോ, ബാങ്ക് നിഫ്റ്റി സൂചികകൾ ഏകദേശം 2 ശതമാനം വരെ ഇടിവ് നേരിട്ടു.
വ്യാഴാഴ്‌ച ഗ്യാപ് ഡൗൺ ഓപ്പണിങ്ങിന് ശേഷം നിഫ്റ്റി റേഞ്ചിലാണ് വ്യാപാരം തുടർന്നതെന്ന് കൊടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസർച്ച് വിഭാഗം മേധാവി ശ്രീകാന്ത് ചൗഹാൻ പറഞ്ഞു. ദിവസം മുഴുവൻ സൂചിക 23,900-24,000 സോണിൽ തുടർന്നു. ഹ്രസ്വകാലാടിസ്ഥാനത്തിൽ വിപണിയിൽ നെഗറ്റീവ് ട്രെൻഡ് പ്രകടമാകാം. അതേ സമയം ഇപ്പോഴത്തെ ലെവലുകളിൽ നിന്ന് പെട്ടെന്നൊരു പുൾബാക്ക് റാലിക്കുള്ള സാധ്യതകളും നില നിൽക്കുന്നു.

ഡിസംബർ 19 വിപണി:

ബി.എസ്.ഇ സെൻസെക്സ് 964.15 പോയിന്റുകൾ (1.20%) ഇറങ്ങി 79,218.05 നിലവാരത്തിൽ വ്യാപാരം ക്ലോസ് ചെയ്തു
നിഫ്റ്റി 50 സൂചിക 247.15 പോയിന്റുകൾ (1.02%) താഴ്ന്ന് 23,951.70 പോയിന്റുകളിലെത്തി
നിഫ്റ്റി ബാങ്ക് സൂചിക 563.85 പോയിന്റുകൾ (1.08%) താഴ്ന്ന് 51,575.70 നിലവാരത്തിൽ ക്ലോസിങ് നടത്തി
നിഫ്റ്റിയിലെ സെക്ടറുകളിൽ ഫാർമ മാത്രമാണ് ഉയർച്ച നേടിയത്‌.


കൂടുതൽ നേട്ടമുണ്ടാക്കിയ 10 ഓഹരികൾ

  1. ഇപ്ക ലാബ്സ്
  2. ഡോ.റെഡ്ഡീസ് ലാബ്സ്
  3. ഓറാക്കിൾ ഫിൻ സർവീസസ്
  4. അബോട്ട് ഇന്ത്യ
  5. ലുപിൻ
  6. ബി.എസ്.ഇ
  7. മണപ്പുറം ഫിനാൻസ്
  8. ടൊറന്റ് ഫാർമ
  9. ഹിന്ദുസ്ഥാൻ പെട്രോളിയം
  10. സിപ്ല

കൂടുതൽ നഷ്ടമുണ്ടാക്കിയ 10 ഓഹരികൾ

  1. എൽ.ടി.ഐ മൈൻഡ് ട്രീ
  2. കമ്മിൻസ് ഇന്ത്യ
  3. എ.ബി.ബി ഇന്ത്യ
  4. ജിയോ ഫിനാൻഷ്യൽ
  5. ഡെൽഹിവെറി
  6. അദാനി ഗ്രീൻ എനർജി
  7. ഡിക്സൺ ടെക്നോളജീസ്
  8. നാൽകോ
  9. 9. യു.പി.എൽ
    10. ബജാജ് ഫിൻസെർവ്

(കടപ്പാട്- ഇക്കണോമിക്സ് ടൈംസ് )

Leave a Reply

Your email address will not be published. Required fields are marked *