കേരളത്തിലെ വിവാദനായകനായ പൊലീസ് ഓഫീസര്‍ എം.ആര്‍.അജിത്കുമാറിനും ഒപ്പം സുരേഷ് രാജ് പുരോഹിതിനും ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സംസ്ഥാന സര്‍ക്കാര്‍. പരിശോധനാ സമിതിയുടെ ശുപാര്‍ശ ഇന്ന് ചേര്‍ന്ന കാബിനറ്റ് അംഗീകരിച്ചു. തൃശ്ശൂര്‍ പൂരം കലക്കിയെന്ന ആരോപണത്തിലുള്ള അന്വേഷണം ഉള്‍പ്പെടെ അജിത് കുമാറിനെതിരെ നടക്കുന്നുണ്ടെങ്കിലും അത് സ്ഥാനക്കയറ്റശുപാര്‍ശയ്ക്ക് ഒരു തരത്തിലും ബാധകമാക്കാന്‍ നിയമമില്ലാത്തതിനാല്‍ ഈ സ്ഥാനക്കയറ്റം തീര്‍ത്തും സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് എന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അന്വേഷണം നടക്കുന്നു എന്ന് കരുതി പ്രമോഷന്‍ തടഞ്ഞുവെക്കാന്‍ നിയമമില്ല. നിലവിൽ 1994 ബാച്ചിലെ മനോജ് എബ്രഹാമിന് ശേഷമാണ് ഡി ജി പി റാങ്കിലേക്കുള്ള അര്‍ഹതാ പട്ടിക തയാറാക്കിയത്.
സ്ഥാനക്കയറ്റം നൽകിയതിന്റെ വിശദാംശം :
ഡി ജി പി പദവിയിലേക്ക് (1995 ബാച്ച്)
- എസ് സുരേഷ്
- എം ആർ അജിത്കുമാർ
എ ഡി ജി പി പദവിയിലേക്ക് (2000 ബാച്ച്)
- തരുൺ കുമാർ
ഐ ജി പദവിയിലേക്ക് (2007 ബാച്ച്)
- ദേബേഷ് കുമാർ ബഹ്റ
- ഉമ
- രാജ്പാൽമീണ
- ജയനാഥ് ജെ
ഡി ഐ ജി പദവിയിലേക്ക് (2011 ബാച്ച്)
- യതീഷ് ചന്ദ്ര
- ഹരി ശങ്കർ
- കാർത്തിക് കെ
- പ്രതീഷ് കുമാർ
- ടി നാരായൺ













