• Home
  • kerala
  • ഇടവേളയ്ക്കു ശേഷം സർക്കാരും ഗവർണറും തമ്മിലുള്ള സംഘർഷം രൂക്ഷമായി, ഗവർണറുടെ ക്രിസ്മസ് വിരുന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒഴിവാക്കി

ഇടവേളയ്ക്കു ശേഷം സർക്കാരും ഗവർണറും തമ്മിലുള്ള സംഘർഷം രൂക്ഷമായി, ഗവർണറുടെ ക്രിസ്മസ് വിരുന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒഴിവാക്കി

ഇടവേളയ്ക്കു ശേഷം കേരള സർക്കാരും ഗവർണറും തമ്മിലുള്ള സംഘർഷം രൂക്ഷമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻഇന്നലെ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിട്ടുനിന്നു. രാജ്ഭവനിൽ നടന്ന ആഘോഷത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പങ്കെടുത്തു. ഡൽഹിയിലെ സർക്കാർ പ്രതിനിധി കെ വി തോമസും ചടങ്ങിൽ പങ്കെടുത്തു. മതനേതാക്കളും സമുദായ നേതാക്കളും ആഘോഷത്തിൽ പങ്കെടുത്തു. ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നതയെ തുടർന്ന് കഴിഞ്ഞ വർഷവും ഗവർണർ നടത്തിയ ക്രിസ്മസ് ആഘോഷം മുഖ്യമന്ത്രി ഒഴിവാക്കിയിരുന്നു.

ഈ വർഷത്തെ ആഘോഷത്തിനായി അഞ്ചു ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. പക്ഷെ അത് സൗഹാർദപൂർവ്വം ആയിരുന്നില്ല എന്ന് വേണം കരുതാൻ. സർക്കാരും ഗവർണറും തമ്മിലുള്ള സംഘർഷം ഇപ്പോൾ വീണ്ടും കലശലായിരിക്കയാണ് . കഴിഞ്ഞ ദിവസം കേരള സർവ്വകലാശാലയിൽ അന്താരാഷ്ട്ര സംസ്‌കൃത സെമിനാറിൻ്റെ ഉദ്ഘാടനത്തിന് എത്തിയ ഗവർണർക്കെതിരെ നിരവധി എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *