സന്ദീപ് വാര്യർ ബിജെപിയിൽ നിന്ന് പുറത്തേക്കെന്ന് സൂചന നൽകുന്ന പുതിയ സൂചനകൾ . ആർഎസ്എസ് നേതൃത്വം സന്ദീപുമായുള്ള ചർച്ചകൾ അവസാനിപ്പിച്ചുവെന്നാണ് പറയുന്നത് . സന്ദീപ് സിപിഐയിൽ ചേരുമെന്ന് ഒരു സ്വകാര്യ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. ഒരു മന്ത്രി ഇതിനായി സാഹചര്യം ഒരുക്കുന്നു എന്നും ഊഹം പരക്കുന്നുണ്ട്.
മണ്ണാർക്കാട്ടെ സിപിഐ പ്രാദേശിക നേതാക്കളുമായി സന്ദീപ് ചർച്ച നടത്തിയെന്ന രീതിയിലും വാർത്തകൾ വരുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് സീറ്റ് സന്ദീപിന് കൊടുക്കാം എന്ന ഉറപ്പ് സന്ദീപിന് കിട്ടിയതായും പറയുന്നുണ്ട്. പദവിയിലും പ്രാധാന്യത്തിലും ജില്ലയിലെ ബിജെപി തന്നെ അവഗണിച്ചു എന്ന പരാതി ആണ് സന്ദീപിന്റെ ഇടച്ചിൽ തുടങ്ങിയത്.













