• Home
  • kerala
  • കല്‍പാത്തിത്തേരിന്റെ നാളില്‍ വോട്ടില്ല, തിരഞ്ഞെടുപ്പ് തീയതി മാറ്റി

കല്‍പാത്തിത്തേരിന്റെ നാളില്‍ വോട്ടില്ല, തിരഞ്ഞെടുപ്പ് തീയതി മാറ്റി

കൽപ്പാത്തി രഥോത്സവം കണക്കിലെടുത്ത് പ്രധാന തേര് നടക്കുന്ന അതേ ദിവസം നിശ്ചയിച്ചിരുന്ന പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് തീയതി ഈ മാസം 20ലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഈ മാസം 13നാണ് തിരഞ്ഞെടുപ്പ് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നത്. 23ന് വോട്ടെണ്ണലും നിശ്ചയിച്ചിരുന്നു. വയനാട്ടിലെയും ചേലക്കരയിലെയും തീയതിയിൽ മാറ്റമുണ്ടാകുമോയെന്നതിൽ ഔദ്യോഗിക അറിയിപ്പ് എത്തിയിട്ടില്ല.

ഉത്സവത്തിന്റെ പ്രാധാന്യം പരിഗണിച്ച് തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പു തീയതി മാറ്റണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് ആയിരുന്നു. തൊട്ടു പിറകെ ബിജെപിയും രംഗത്തു വന്നു. കല്‍പ്പാത്തിയില്‍ തേരു ദിവസം വോട്ടെടുപ്പു നടന്നാല്‍ വലിയ തോതില്‍ വോട്ട് ചെയ്യപ്പെടാതെ പോകുമെന്ന അവസ്ഥ ഭയന്നിരുന്നു. ഇത് ബാധിക്കുക പ്രധാനമായും ബിജെപിയെയും കോണ്‍ഗ്രസിനെയും ആയിരിക്കും. മൂന്ന് മുന്നണികൾക്കും പാലക്കാട് അഭിമാന പോരാട്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *