ആദ്യട്രെൻഡുകൾ അനുസരിച്ച്, ഹരിയാനയിലും ജമ്മു കശ്മീരിലും കോൺഗ്രസ് പകുതി സീറ്റുകളിലും ലീഡ് ചെയ്തു മുന്നേറുന്നു. കഴിഞ്ഞ 10 വർഷമായി അധികാരത്തിലുള്ള രണ്ട് സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് ഹരിയാനയിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും. നിലവിൽ ഹരിയാനയിൽ ബിജെപി 30 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
ഹരിയാന ലീഡ് : ഹരിയാനലീഡ് ബിജെ.പി – 48, കോൺ – 35. ജമ്മു കശ്മീർ: ആകെ സീറ്റ് 90. ഇന്ത്യ സഖ്യം -52, ബി.ജെ.പി – 26. നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം 50 സീറ്റുകളിലും ബിജെപി 27 സീറ്റുകളിലും മറ്റുള്ളവർ എട്ട് സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീരിൽ കോൺഗ്രസ് 50 സീറ്റുകളിൽ ലീഡ് ഉയർത്തി. അതേസമയം ബിജെപി 29 സീറ്റുകളിലും പിഡിപി 7 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ജമ്മു കശ്മീർ നിയമസഭയിൽ ആകെ 90 സീറ്റുകളാണുള്ളത്. മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി ശ്രീഗുഫ്വാര-ബിജ്ബെഹറ സീറ്റിൽ പിന്നിലാണ്. നാഷണൽ കോൺഫറൻസിൻ്റെ ബഷീർ അഹമ്മദ് ഷാ വീരിയാണ് അവിടെ നിന്ന് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ മൊഹമ്മദ് സലീം ഭട്ട് ബനിഹാലിൽ നിന്ന് ലീഡ് ചെയ്യുന്നു, കോൺഗ്രസ് സ്ഥാനാർത്ഥി പീർസാദ മുഹമ്മദ് സയ്യിദ് അനന്ത്നാഗ് നിയമസഭാ സീറ്റിൽ ലീഡ് ചെയ്യുന്നു.
നുഹിലെ വോട്ടെണ്ണലിൻ്റെ ഒന്നാം റൗണ്ട് കഴിഞ്ഞപ്പോൾ കോൺഗ്രസിൻ്റെ അഫ്താബ് അഹമ്മദ് ലീഡ് ചെയ്യുന്നു, ഹരിയാന മന്ത്രിസഭയിലെ മന്ത്രി സഞ്ജയ് സിംഗ് ഐഎൻഎൽഡി സ്ഥാനാർത്ഥിക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ്. ഫിറോസ്പൂർ ജിർക്കയിൽ കലാപക്കേസിലെ പ്രതിയായ മമ്മൻ ഖാനാണ് ലീഡ് ചെയ്യുന്നത്.
ബിജെപിയും എൻസി-കോൺഗ്രസും തമ്മിലുള്ള നേരിട്ടുള്ള മത്സരമായാണ് ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. പിഡിപി, മുൻ മന്ത്രി സജ്ജാദ് ഗനി ലോണിൻ്റെ നേതൃത്വത്തിലുള്ള പീപ്പിൾസ് കോൺഫറൻസ്, അപ്നി പാർട്ടി, എൻജിനീയർ റാഷിദിൻ്റെ അവാമി ഇത്തേഹാദ് പാർട്ടി, ജമാഅത്തെ ഇസ്‌ലാമി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥികൾ, ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു.













