• Home
  • kerala
  • മലപ്പുറം വണ്ടൂരില്‍ നിപ ബാധയോ…യുവാവിന്റെ മരണത്തില്‍ സംശയം

മലപ്പുറം വണ്ടൂരില്‍ നിപ ബാധയോ…യുവാവിന്റെ മരണത്തില്‍ സംശയം

മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ കഴിഞ്ഞ തിങ്കളാഴ്ച ഒരു യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം ഉയർന്നു . ബംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി കഴിഞ്ഞയാഴ്ചയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോൾ മരിച്ചത്. ഈ സംഭവത്തിലാണ് ഇപ്പോള്‍ നിപ ബാധ സംശയിക്കുന്നത്. നേരത്തെ മലപ്പുറം പാണ്ടിക്കാട് ചെമ്പ്രയില്‍ ഒരു യുവാവ് നിപ ബാധിച്ച് മരിച്ചിരുന്നു. അവിടെ നിന്ന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് ഇപ്പോള്‍ നിപ സംശയിക്കുന്ന യുവാവിന്റേയും വീട്. രണ്ട് മാസം മുമ്പാണ് നിപ ബാധിച്ച് പാണ്ടിക്കാട് സ്വദേശി മരിച്ചത്.

കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫലം പോസിറ്റീവ് ആണ്. പൂനെയിലെ വൈറോളജി ലാബില്‍ നടത്തുന്ന പരിശോധനാഫലം കൂടി ലഭിച്ചാല്‍ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. യാണ് മരണത്തില്‍ ചില സംശയങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് ഉണ്ടായതിനെ തുടര്‍ന്നാണ് പരിശോധനയ്ക്കായി കോഴിക്കോടേക്ക് അയച്ചത്. പുതിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം ചേരുകയും ഉദ്യോഗസ്ഥര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടികയുള്‍പ്പെടെ തയ്യാറാക്കി കൂടുതല്‍ പരിശോധന നടത്തേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *