• Home
  • kerala
  • ലൈംഗിക പീഡനം ആരോപിച്ച സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസ് പുറത്താക്കി

ലൈംഗിക പീഡനം ആരോപിച്ച സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസ് പുറത്താക്കി

പാർട്ടിയിലെ ലൈംഗിക പീഢനം ഉണ്ടെന്ന രീതിയിൽ പ്രതിപക്ഷ നേതാവിനെയും കോൺഗ്രസിലെ വനിതാ നേതാക്കളെയും വിമർശിച്ച മുൻ എ.ഐ.സി.സി അംഗവും പി.എസ്.സി അംഗവുമായ സിമി റോസ് ബെൽ ജോണിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.. പി പുറത്താക്കിയതായി കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു.

“രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോൺഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവർത്തകരെയും മാനസികമായി തകർക്കുകയും അവർക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെൽ ജോൺ ആക്ഷേപം ഉന്നയിച്ചത്.”- പ്രസ്താവന പറയുന്നു. സിമി റോസ് ബെൽ ജോണിന്റെ പ്രവൃത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ പാർട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെടുത്തെന്നും കെ.പി.സി.സി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *