• Home
  • kerala
  • സിദ്ദിഖ് രാജി വെച്ചു

സിദ്ദിഖ് രാജി വെച്ചു

നടി രേവതി സമ്പത്തിന്റെ പീഡന ആരോപണത്തിനു പിന്നാലെ താര സംഘടന അമ്മ- യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് സ്ഥാനം രാജിവെച്ചു. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് രാജിക്കത്ത് അയച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ ‍രാജിവയ്ക്കുന്നു എന്നാണു സിദ്ദിഖ് മോഹൻലാലിന് അയച്ച കത്തിലുള്ളത്.

നടൻ സിദ്ദിഖിൽനിന്നും വർഷങ്ങൾക്കു മുൻപ് ലൈംഗികാതിക്രമം നേരിട്ടെന്നു വ്യക്തമാക്കി യുവനടി രേവതി സമ്പത്ത് ഇന്നലെ രംഗത്തെത്തിയിരുന്നു. പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

https://thepoliticaleditor.com/2024/08/revathi-sampath-reveals-her-experience/

ഇന്നലെ മാധ്യമങ്ങൾക്കു നൽകി​യ അഭി​മുഖങ്ങളി​ലാണ് മോഡൽ കൂടി​യായ രേവതി​​ ആരോപണങ്ങൾ ഉന്നയി​ച്ചത്. 2016ൽ മകൻ അഭി​നയി​ക്കുന്ന തമി​ഴ് സി​നി​മയി​ൽ അവസരം തരാമെന്ന് പറഞ്ഞ് തി​രുവനന്തപുരം മസ്കറ്റ് ഹോട്ടലി​ലെ മുറി​യി​ലേക്ക് വി​ളി​ച്ചുവരുത്തി​യായി​രുന്നു പീഡനം. അഡ്ജസ്റ്റ്മെന്റി​ന് തയ്യാറാണോ എന്ന്ചോദി​ച്ചു. എതി​ർത്തപ്പോൾ അടി​ക്കുകയും തൊഴി​ക്കുകയും ചെയ്തു ബലാൽക്കാരം ചെയ്തു എന്നാണ് നടി തുറന്നു പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *