ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം പ്രമുഖ സംവിധായകൻ രഞ്ജിത്ത് രാജിവെച്ചു. ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ ഉന്നയിച്ച ലൈംഗീക ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. സര്‍ക്കാരിന് രാജിക്കത്ത് ഇ-മെയില്‍ വഴി കൈമാറി.
ചലച്ചിത്ര അക്കാഡമി ചെയർമാൻ എന്ന ബോർഡ് കാറിൽ നിന്നു നീക്കിയശേഷമാണ് താൻ കഴിഞ്ഞിരുന്ന വയനാട്ടിലെ തന്റെ റിസോർട്ടിൽ നിന്ന് ഇന്നലെ രഞ്ജിത്ത് കോഴിക്കോട്ടേയ്ക്ക് തിരിച്ചത്.














