മുസ്ലീം യുവാവുമായുള്ള വിവാഹത്തിൻ്റെ പേരിൽ 30 വയസ്സുള്ള മകളെ പിതാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു. ഉത്തർപ്രദേശ് കനൗജ് സ്വദേശിനി പരുൾ ആണ് കൊല്ലപ്പെട്ടത്. പരുൾ രണ്ട് വർഷം മുമ്പ് ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിച്ചിരുന്നു . വീട്ടുകാർ ഈ ബന്ധം എതിർത്തു. രണ്ട് വർഷത്തിന് ശേഷം രക്ഷാബന്ധൻ ആഘോഷിക്കാൻ പരുൾ അച്ഛൻ്റെ വീട്ടിൽ എത്തി. തിരിച്ചെത്തിയത് മുതൽ മിശ്രവിവാഹത്തെച്ചൊല്ലി വീട്ടുകാരുമായി തർക്കം പതിവായിരുന്നു എന്ന് പോലീസ് പറയുന്നു. കലഹത്തിനൊടുവിൽ വെള്ളിയാഴ്‌ച പിതാവ് സുരേന്ദ്ര സിംഗ് താക്കൂർ തൻ്റെ മകളെ രാത്രി കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് പോലിസ് വെളിപ്പെടുത്തിയത്. .













