• Home
  • kerala
  • തനിക്കുമുണ്ടായിട്ടുണ്ട് മോശം അനുഭവം- അൻസിബ ഹസ്സൻ

തനിക്കുമുണ്ടായിട്ടുണ്ട് മോശം അനുഭവം- അൻസിബ ഹസ്സൻ

തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് യുവ നടി അൻസിബ ഹസ്സൻ . മോശം മെസേജ് അയച്ചൊരാൾക്ക് ചുട്ട മറുപടി കൊടുത്തു. മറുപടിയിൽ വിഷയം അവസാനിപ്പിച്ചുവെന്നും പരാതിപ്പെടാൻ പോയില്ലെന്നും അൻസിബ കൂട്ടിച്ചേര്‍ക്കുന്നു. വേട്ടക്കാർ ആരായാലും പേരുകൾ പുറത്ത് വരണമെന്നും അഴിക്കുള്ളിൽ ആകണമെന്നും ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ പറഞ്ഞു.

ബംഗാളി നടിയുടെ ആരോപണത്തിൽ ഇരയുടെ ഒപ്പം നിൽക്കുമന്നും തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി വേണമെന്നും അൻസിബ ഒരു മീഡിയയോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്രയും സ്ത്രീകൾ പരാതി പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ വസ്തുതയുണ്ടാകും.- അൻസിബ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *