• Home
  • kerala
  • യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസില്‍ അറസ്റ്റില്‍

യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസില്‍ അറസ്റ്റില്‍

വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ​ഗോവിന്ദ് വിജയ് പോക്സോ കേസിൽ അറസ്റ്റിൽ. ആലപ്പുഴ മാന്നാർ സ്വദേശിയായ വി ജെ മച്ചാന് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും കളമശ്ശേരി പോലീസാണ് വി ജെ മച്ചാനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ മാന്നാർ സ്വദേശിയായ ഇയാൾ എറണാകുളത്താണ് ഇപ്പോൾ താമസിക്കുന്നത്. കഴിഞ്ഞ മേയിൽ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

16 കാരിയായ കൊച്ചി സ്വദേശി കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ടതിനേ ശേഷം തന്നെ ദുരുപയോഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. വി ജെ മച്ചാനെ പോലീസ് ചേദ്യം ചെയ്തു വരികയാണ്. ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *