തനിക്ക് സിനിമയിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും സംവിധായകനിൽ നിന്നാണ് ദുരനുഭവം ഉണ്ടായതെന്നും മുറിയിലേക്ക് ചെല്ലാൻ പറഞ്ഞെന്നും നടി ഉഷ വെളിപ്പെടുത്തി. താന്‍ അപ്പോള്‍ത്തന്നെ പ്രതികരിച്ചുവെന്നും ഈ സംഭവം നടന്നത് താന്‍ സിനിമയില്‍ വന്ന ആദ്യസമയത്തായിരുന്നുവെന്നും ഉഷ പറഞ്ഞു. താന്‍ ചൂലെടുത്ത് അടിക്കുമെന്ന് ധൈര്യമായി പറഞ്ഞുവെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഈ സംവിധായകന്‍ ഭയങ്കര പ്രശ്‌നമാണെന്ന് നേരത്തെ കേട്ടിരുന്നു. ഈ സംവിധായകന്റെ ചില രീതികളുണ്ട്. അഭിനയിക്കാൻ ചെല്ലുന്ന നടിമാർക്ക് ആദ്യം ഭയങ്കര സ്വാതന്ത്ര്യം തരും. അവർക്കിഷ്ടമുള്ള ഡ്രസ് കൊടുക്കൂ, പൊട്ടുവയ്ക്കണോ, വച്ചോളൂ… അങ്ങനെ ഭയങ്കര സ്‌നേഹമാണ്. പക്ഷേ പിന്നീട് പുള്ളി റൂമിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു.ഞാൻ എന്റെ ഫാദറിനെയും കൊണ്ടാണ് ചെന്നത്. ഞാൻ അന്ന് തന്നെ പ്രതികരിച്ചു. പിന്നെ സെറ്റിൽ വരുമ്പോൾ ഈ വ്യക്തി വളരെ മോശമായി പെരുമാറും. നന്നായി അഭിനയിച്ചാലും മോശമാണെന്ന് പറയും. നമ്മളെ വല്ലാതെ ഇൻസൾട്ട് ചെയ്യും. അങ്ങനെ വന്നപ്പോൾ ഞാൻ പ്രതികരിച്ചു. ചെരിപ്പൂരി അടിക്കാൻ പോയി. അന്ന് മീഡിയയൊന്നുമില്ലല്ലോ. മാസികകളാണ് ഉള്ളത്. അതിലൊക്കെ എഴുതിവന്നിട്ടുണ്ട്. പവർ ഗ്രൂപ്പുകൾ ഉണ്ടായിരിക്കാൻ സാദ്ധ്യതയുണ്ട്. നടന്മാരൊന്നും എന്നോട് മോശമായി പെരുമാറിയിട്ടില്ല. ഞാൻ പ്രതികരിക്കുന്ന ആളായതുകൊണ്ടാവാം. പക്ഷേ എന്റെ സഹപ്രവർത്തകർ ഒരുപാട് പേർ എന്നോട് പറഞ്ഞിട്ടുണ്ട്, മോശമായി അവരോട് പെരുമാറിയിട്ടുണ്ടെന്ന്. ഹോട്ടലിൽ വന്ന് താമസിച്ചതിന് ശേഷം ഇത്തരം ആവശ്യങ്ങൾ നടത്തിക്കൊടുക്കാത്തപ്പോൾ പിറ്റേ ദിവസം പറഞ്ഞുവിട്ടതായി എന്റെ സുഹൃത്ത് പറഞ്ഞിട്ടുണ്ട്.”- ഉഷ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഏതാനും ദിവസം കഴിയുമ്പോള്‍ മറഞ്ഞുപോകുകയാണ് പതിവെന്നും ഇത്തവണയെങ്കിലും ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഉഷ അഭ്യര്‍ഥിച്ചു. അടുത്ത തലമുറയ്‌ക്കെങ്കിലും സുരക്ഷിതമായി ജോലി ചെയ്യാന്‍ ഇതുവഴി സാധിക്കുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.













