• Home
  • latest news
  • രണ്ട് കിൻ്റർഗാർട്ടൻ വിദ്യാർത്ഥിനികളെ അറ്റൻഡർ ലൈംഗികമായി പീഡിപ്പിച്ചു
Image

രണ്ട് കിൻ്റർഗാർട്ടൻ വിദ്യാർത്ഥിനികളെ അറ്റൻഡർ ലൈംഗികമായി പീഡിപ്പിച്ചു

താനെയിലെ ബദ്‌ലാപൂരിലെ സ്‌കൂളിൽ രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ ബലാത്സംഗശ്രമം ചുമത്താൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ചൊവ്വാഴ്ച ഉത്തരവിട്ടു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും കേസ് വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബദ്‌ലാപൂരിലെ ഒരു സ്‌കൂളിലെ രണ്ട് കിൻ്റർഗാർട്ടൻ വിദ്യാർത്ഥിനികളെ ഒരു പുരുഷ അറ്റൻഡർ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

ചൊവ്വാഴ്ച രോഷാകുലരായ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂൾ അടിച്ചു തകർത്തു. രാവിലെ 8.30 മുതൽ ബദ്‌ലാപൂർ റെയിൽവേ സ്‌റ്റേഷനിൽ അവർ ട്രെയിനുകൾ തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *