• Home
  • kerala
  • പി സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പി സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രശസ്ത തെന്നിന്ത്യൻ സിനിമാ പിന്നണി ഗായിക പി സുശീലയെ ചെന്നെെയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയെ തുടർന്ന് ശനിയാഴ്ച രാത്രിയോടെയാണ് ഗായികയെ ആൾവാർപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ രോഗങ്ങൾ സുശീലയ്ക്ക് ഉണ്ടായിരുന്നതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത് . ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 88 വയസുള്ള സുശീല മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം അഞ്ച് തവണ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *