• Home
  • kerala
  • കാഫിര്‍ സ്ക്രീൻഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച്വടകര ഡിവെെഎഫ്ഐ

കാഫിര്‍ സ്ക്രീൻഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച്വടകര ഡിവെെഎഫ്ഐ

വടകര ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ കാഫിര്‍ ആണെന്ന രീതിയിലുള്ള
സോഷ്യൽ മീഡിയ സ്ക്രീൻഷോട്ട് ഉണ്ടാക്കിയത് ഡിവെെഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആർ എസ് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഡിവെെഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി. ബ്ലോക്ക് കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ പ്രഖ്യാപനം. സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച ‘റെഡ് എൻകൗണ്ടർ’ ഗ്രൂപ്പിന്റെ അഡ്മിനാണ് റിബേഷ്. ഈ പോസ്റ്റാണ് മുൻ എംഎൽഎ കെ. കെ ലതിക പങ്കുവച്ചത് എന്ന് തെളിഞ്ഞിട്ടുണ്ട്.

റിബേഷിന്റെ മൊഴിയെടുത്തെങ്കിലും പോസ്റ്റ് ലഭിച്ചത് എവിടെനിന്നാണെന്ന് പറയാൻ ഇദ്ദേഹം തയ്യാറായില്ല. പോസ്റ്റ് സൃഷ്ടിച്ചത് റിബേഷ് ആണോ അതോ ഡൗൺലോഡ് ചെയ്തതാണോ എന്നറിയാൻ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നു പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തിൽ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പികെ മുഹമ്മദ് കാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരിലാണ് കാഫിർ സ്ക്രീൻഷോട്ട് പ്രചരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *