ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സിനെ ഉത്തരാഖണ്ഡിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലാണ് ജൂലൈ 30-ന് ദാരുണമായ സംഭവം നടന്നത്. നൈനിറ്റാളിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്‌സിൻ്റെ മൃതദേഹം ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് കണ്ടെത്തിയത്.
കേസിലെ പ്രതിയായ രാജസ്ഥാൻ ബറേലി സ്വദേശി ധർമേന്ദ്ര കുമാർ ദിവസക്കൂലിക്കാരനാണ്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ നഴ്സിനെ കുമാർ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.
ജൂലൈ 31 ന് ഇരയുടെ സഹോദരി കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വരാത്തതിനെ തുടർന്ന് ലോക്കൽ പോലീസിൽ പരാതി നൽകി. ആഗസ്റ്റ് എട്ടിനാണ് നഴ്‌സിൻ്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. പ്രതി ആദ്യം അവളെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് യുവതിയെ കവർച്ച ചെയ്ത് ആഭരണങ്ങൾ എടുത്ത് ഇയാൾ കടന്നുകളഞ്ഞു. ഇരയുടെ ഫോൺ ലൊക്കേഷനിലേക്ക് ട്രാക്ക് ചെയ്തായിരുന്നു അറസ്റ്റ്.













