• Home
  • latest news
  • ഇത് ചെയ്തയാളെ ഞങ്ങൾ ശിക്ഷിക്കും. കിംവദന്തി പ്രചരിപ്പിച്ച് എല്ലാവരേയും സംശയിക്കുന്നത് ശരിയല്ല”- രാജിവ് കുമാർ

ഇത് ചെയ്തയാളെ ഞങ്ങൾ ശിക്ഷിക്കും. കിംവദന്തി പ്രചരിപ്പിച്ച് എല്ലാവരേയും സംശയിക്കുന്നത് ശരിയല്ല”- രാജിവ് കുമാർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തുടനീളമുള്ള 150 ജില്ലാ വരണാധികാരികളെ വിളിച്ച് സംസാരിച്ചതായി കോൺഗ്രസ് നേതാവ് ജയറാം രമേഷ് ആരോപിച്ചതിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ രൂക്ഷമായി പ്രതികരിച്ചു. തുടർനടപടികൾക്കായി ജൂൺ രണ്ടിന് വൈകുന്നേരത്തിനകം ജയറാം രമേശിനോട് തിരഞ്ഞെടുപ്പ് സമിതി പ്രതികരണം തേടിയിരുന്നു . അമിത് ഷാ സ്വാധീനിച്ച 150 ജില്ലാ വരണാധികാരികളുടെ വിശദാംശങ്ങളും വിവരങ്ങളും ജയറാം രമേശിൽ നിന്ന് ഇസി ആരാഞ്ഞിരുന്നു.

കിംവദന്തി പരത്താനും എല്ലാവരേയും സംശയിക്കാനും ഇടയാക്കുന്നത് ശരിയല്ലെന്നും ഇത് ചെയ്തയാളെ ശിക്ഷിക്കും എന്നും രാജീവ് കുമാർ പറഞ്ഞു. “ആർക്കെങ്കിലും അവരെ സ്വാധീനിക്കാൻ കഴിയുമോ? ഇത് ആരാണ് ചെയ്തത് എന്ന് ഞങ്ങളോട് പറയൂ. ഇത് ചെയ്തയാളെ ഞങ്ങൾ ശിക്ഷിക്കും. നിങ്ങൾ ഒരു കിംവദന്തി പ്രചരിപ്പിച്ച് എല്ലാവരേയും സംശയിക്കുന്നത് ശരിയല്ല”- രാജിവ് കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

വോട്ടെണ്ണലിന് മുന്നോടിയായി വിവിധ പാർട്ടി പ്രതിനിധികൾ ഉയർത്തിയ ആവശ്യങ്ങൾ അംഗീകരിച്ചതായി രാജീവ് കുമാർ പറഞ്ഞു . വിവിധ പാർട്ടി പ്രതിനിധികൾ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു. കൺട്രോൾ യൂണിറ്റുകളുടെ നീക്കങ്ങൾ സിസിടിവി ക്യാമറ നിരീക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അത് ചെയ്യുമെന്ന് രാജീവ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

ഇത് ചെയ്തയാളെ ഞങ്ങൾ ശിക്ഷിക്കും. കിംവദന്തി പ്രചരിപ്പിച്ച് എല്ലാവരേയും സംശയിക്കുന്നത് ശരിയല്ല"- രാജിവ് കുമാർ - The Political Editor