• Home
  • latest news
  • ദൈനിക് ഭാസ്‌കര്‍ സര്‍വ്വേയില്‍ വ്യത്യസ്തമായ പ്രവചനം…

ദൈനിക് ഭാസ്‌കര്‍ സര്‍വ്വേയില്‍ വ്യത്യസ്തമായ പ്രവചനം…

രാജ്യത്തെ ചാനലുകള്‍ നടത്തിയ എക്‌സിറ്റ് പോള്‍ ഫലത്തില്‍ ഒരു ഏകതാനത പ്രകടമാകുമ്പോള്‍ ശ്രദ്ധേയമായ ഒരു കാര്യം വെളിപ്പെടുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ദിനപത്രമായ ദൈനിക് ഭാസ്‌കര്‍ നടത്തിയ സര്‍വ്വേയില്‍ നിന്നാണ്. അവര്‍ ബിജെപിക്ക് 248 മുതല്‍ 298 വരെ സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ ഇന്ത്യ സഖ്യം 145 മുതല്‍ 201 വരെ സീറ്റുകള്‍ നേടുമെന്ന് പറയുന്നു. കോണ്‍ഗ്രസ് 59 മുതല്‍ 98 വരെ സീറ്റുകളില്‍ ജയിക്കാമെന്നാണ് ദൈനിക് ഭാസ്‌കര്‍ പ്രവചിക്കുന്നത്.

https://thepoliticaleditor.com/2024/06/exitpoll-nation-wide

ചാനലുകളുടെ സര്‍വ്വേയിലെ ടാര്‍ജറ്റഡ് സാമ്പിളുകളുടെ വിശദാംശങ്ങള്‍ മറച്ചു വെച്ചിരിക്കുന്നു എന്നതു കൊണ്ടു തന്നെ അവയുടെ പ്രവചനങ്ങള്‍ ആരുടെ അഭിപ്രായത്തിന്റെ പ്രതിഫലനമാണ് എന്നത് അജ്ഞാതമാണ്. എന്നാല്‍ വാര്‍ത്താ ദിനപത്രം എന്ന നിലയില്‍ ദൈനിക് ഭാസ്‌കറിന് ഹിന്ദി ഹൃദയഭൂമിയില്‍ വളരെ അടിസ്ഥാനപരമായ ബന്ധങ്ങളുണ്ട് എന്നത് പരിഗണിക്കുമ്പോഴാണ് അവരുടെ പ്രവചനം ശ്രദ്ധേയമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

ദൈനിക് ഭാസ്‌കര്‍ സര്‍വ്വേയില്‍ വ്യത്യസ്തമായ പ്രവചനം… - The Political Editor