• Home
  • kerala
  • താന്‍ കോണ്‍ഗ്രസുകാരനല്ലെങ്കിലും ശശി തരൂരിനെ പിന്തുണയ്ക്കുന്നതിന് കാരണം തുറന്നു പറഞ്ഞ് നടന്‍ പ്രകാശ് രാജ്‌

താന്‍ കോണ്‍ഗ്രസുകാരനല്ലെങ്കിലും ശശി തരൂരിനെ പിന്തുണയ്ക്കുന്നതിന് കാരണം തുറന്നു പറഞ്ഞ് നടന്‍ പ്രകാശ് രാജ്‌

മൂന്നുതവണ കർണാടകയിൽ നിന്നും രാജ്യസഭയിലേക്കു പോയ രാജീവ് ചന്ദ്രശേഖർ ഒന്നും ചെയ്തിട്ടില്ലെന്ന് നടൻ പ്രകാശ് രാജ്. ഈ രാജ്യത്തെ രാജാവിന് ചോദ്യം ചോദിക്കുന്നവരെ ഇഷ്ടമല്ലെന്നും രാജാവിനോട് ചോദ്യം ചോദിക്കാന്‍ തുനിഞ്ഞ ശശി തരൂരിനെ, താന്‍ കോണ്‍ഗ്രസുകാരനല്ലെങ്കിലും പിന്തുണയ്ക്കുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു.

കർണാടകയിൽ സീറ്റ് ലഭിക്കാത്തതു കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് വന്ന് മത്സരിക്കുന്നതെന്നും പ്രകാശ് രാജ് തുറന്നടിച്ചു. കർഷകരെയോ മണിപ്പൂരിനെയോ കുറിച്ച് രാജീവ് ചന്ദ്രശേഖർ സംസാരിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടന സ്ഥാപനങ്ങളെയും സംരക്ഷിക്കാനുള്ള അവസരമാണിതെന്നും പ്രകാശ് രാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

താന്‍ കോണ്‍ഗ്രസുകാരനല്ലെങ്കിലും ശശി തരൂരിനെ പിന്തുണയ്ക്കുന്നതിന് കാരണം തുറന്നു പറഞ്ഞ് നടന്‍ പ്രകാശ് രാജ്‌ - The Political Editor