• Home
  • kerala
  • സജി മഞ്ഞക്കടമ്പിൽ ഇനി പുതിയ പാർട്ടിയുമായി “കാവിക്കടവി”ലേക്ക്

സജി മഞ്ഞക്കടമ്പിൽ ഇനി പുതിയ പാർട്ടിയുമായി “കാവിക്കടവി”ലേക്ക്

കോട്ടയത്തെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട സജി മഞ്ഞക്കടമ്പിൽ ഇനി പുതിയ പാർട്ടിയുമായി “കാവിക്കടവി”ലേക്ക്. സജിയുടെ നേതൃത്വത്തിൽ പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിച്ച ഉടനെ എൻഡിഎയിലേക്ക് ചേക്കേറി. പുതിയ പാർട്ടിയുടെ പേര് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നായിരിക്കുമെന്ന് സജി പ്രഖ്യാപിച്ചു. ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് പാർട്ടി പിന്തുണ പ്രഖ്യാപിക്കുമെന്നും സജി പറഞ്ഞു.

മുന്നണികളിൽ നിന്ന് നേരത്തേ തന്നെ ക്ഷണം ലഭിച്ചിരുന്നതായി സജി അറിയിച്ചിരുന്നു. മോൻസ് ജോസഫ് എംഎൽഎയുടെ ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണ് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും രാജിവച്ചതെന്നാണ് സജി മുൻപ് പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>