• Home
  • kerala
  • ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു…ചികില്‍സ നല്‍കുന്നില്ലെന്ന പരാതിക്കു പിന്നാലെ

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു…ചികില്‍സ നല്‍കുന്നില്ലെന്ന പരാതിക്കു പിന്നാലെ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹത്തിന്റെ കുടുംബം, പ്രത്യേകിച്ച് ഭാര്യയും മൂത്ത മകനും മറ്റും ചേർന്ന് ചികില്‍സ നിഷേധിക്കുന്നു എന്ന് ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ അലക്സ് വി ചാണ്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ പിന്നാലെ ഉമ്മൻ ചാണ്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ത്. ന്യൂമോണിയക്കുളള ചികില്‍സയ്ക്കായാണ് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെയാണ് അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത് എന്നാണ് പരാതിയിൽ അലക്സ് വി ചാണ്ടി ആരോപിച്ചത്. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും തനിക്ക് മുകളിൽ സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് വി ചാണ്ടി ഒരു ദൃശ്യ മാധ്യമത്തിനോട് കുറ്റപ്പെടുത്തി പറഞ്ഞിരുന്നു .
ചികിത്സ നിഷേധിക്കുന്നതായുള്ള പരാതിക്ക് ഉമ്മൻ ചാണ്ടി ഇന്നലെ വിശദീകരണം നൽകിയിരുന്നു. തനിക്കു മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണു കുടുംബവും പാർട്ടിയും നൽകുന്നതെന്ന് ഉമ്മൻ ചാണ്ടി മകൻ ചാണ്ടി ഉമ്മന്റെ ലൈവ് വിഡിയോയിൽ വ്യക്തമാക്കി.

വിവാദം കത്തിനിൽക്കുന്നതിനിടെ എ.കെ. ആന്റണിയും എംഎം ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി ഉമ്മൻ ചാണ്ടിയെ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *