• Home
  • latest news
  • രാജ്യസഭയിലെ മന്‍മോഹന്റെ ഇരിപ്പിടം അവസാന നിരയിലേക്ക് മാറ്റി

രാജ്യസഭയിലെ മന്‍മോഹന്റെ ഇരിപ്പിടം അവസാന നിരയിലേക്ക് മാറ്റി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ രാജ്യസഭയിലെ ഇരിപ്പിടം മുന്‍നിരയില്‍ നിന്നും ഏറ്റവും പിന്‍നിരയിലേക്ക് മാറ്റി. ആരോഗ്യാവസ്ഥയിലെ അവശത മൂലം വീല്‍ചെയറില്‍ സഞ്ചരിക്കുന്ന മന്‍മോഹന് സഭയിലെ ചലനങ്ങള്‍ സുഗമമാക്കുന്നതിനായാണ് മാറ്റമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വിശദീകരിച്ചത്. ഇതോടെ മുതിര്‍ന്ന നേതാക്കളായ പി.ചിദംബരവും ദിഗ്വിജയ സിങും മുന്‍നിരയിലെ ഇരിപ്പിടത്തിലേക്കെത്തും. 90 കാരനായ മുൻ പ്രധാനമന്ത്രി സിംഗ് വീൽചെയറിലായതിനാൽ അദ്ദേഹത്തിന്റെ സൗകര്യാർത്ഥം അവസാന നിര സീറ്റ് അനുവദിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ, സഞ്ജയ് സിംഗ് , പ്രേംചന്ദ് ഗുപ്ത , ഡെറക് ഒബ്രിയാൻ, കെ കേശവ റാവു,തിരുച്ചി ശിവ എന്നിവരാണ് ഇപ്പോൾ പ്രതിപക്ഷത്തിന്റെ മുൻനിര ഇരിപ്പിടത്തിലുള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *