• Home
  • kerala
  • ശങ്കര്‍മോഹന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അടൂരിന്റെ രാജി

ശങ്കര്‍മോഹന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അടൂരിന്റെ രാജി

ഒടുവില്‍ അടൂരും രാജിവെച്ചു. കോട്ടയം കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സിന്റെ ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നേരത്തെ രാജിവെച്ച് ഡയറക്ടര്‍ ശങ്കര്‍മോഹന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രാജി സമര്‍പ്പിച്ചിരിക്കയാണ്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിവിവേചനം ഉള്‍പ്പെടെ ഉണ്ടായെന്ന ആരോപണത്തെത്തുടര്‍ന്ന് അന്വേഷണക്കമ്മീഷനും ഇതില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ശങ്കര്‍ മോഹന്‍ കഴിഞ്ഞയാഴ്ച രാജി വെച്ചത്. എന്നാല്‍ ശങ്കര്‍ മോഹനെ പൂര്‍ണമായും പിന്തുണച്ചതോടെ അടൂര്‍ ഗോപാലകൃഷ്ണന്‍ ഫലത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം ഉള്‍പ്പെടെയുള്ള എല്ലാ ആരോപണങ്ങളെയും നിഷേധിച്ചിരിക്കയാണ്. അടൂരിന്റെ രാജിക്കു ശേഷം അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പ്രശസ്ത കന്നട സംവിധായകന്‍ ഗിരീഷ് കാസറവള്ളിയും രാജിവെച്ചിരിക്കയാണ്.

Releated Posts

Leave a Reply

Your email address will not be published. Required fields are marked *