• Home
  • latest news
  • ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി കോൺഗ്രസ് പുനഃസ്ഥാപിക്കുമെന്ന് രാഹുൽ ഗാന്ധി

ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി കോൺഗ്രസ് പുനഃസ്ഥാപിക്കുമെന്ന് രാഹുൽ ഗാന്ധി

ജമ്മു കശ്മീരിന്റെ പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവി കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞത് കോൺഗ്രസ് അധികാരത്തിലെത്തിയാൽ പുനഃസ്ഥാപിക്കുമെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് കശ്മീരിൽ നൽകിയ സ്വീകരണത്തിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. ‘ഒരു സംസ്ഥാന പദവി എന്ന നിങ്ങളുടെ ആവശ്യത്തിന് കോൺഗ്രസിന്റെ പൂർണ പിന്തുണയുണ്ടാകും. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായി കോൺഗ്രസ് എല്ലാ അധികാരങ്ങളും പ്രയോഗിക്കും. നിങ്ങളുടെ ഏറ്റവും വലിയ പ്രശ്നം സംസ്ഥാനപദവിയാണ്. അതിനേക്കാൾ വലുതല്ല മറ്റൊരു വിഷയവും. കേന്ദ്ര സർക്കാർ നിങ്ങളുടെ അവകാശങ്ങൾ തട്ടിയെടുത്തു. ’– സത്‌വാരി ചൗക്കിൽ ജനങ്ങളെ അഭിസംബോധന ചെയ്യവേ രാഹുൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *