• Home
  • kerala
  • ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തെ പിന്തുണച്ച് ഫഹദ് ഫാസിൽ

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തെ പിന്തുണച്ച് ഫഹദ് ഫാസിൽ

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികൾ നടത്തിവരുന്ന സമരത്തെ പിന്തുണച്ച് നടൻ ഫഹദ് ഫാസിൽ . താൻ വിദ്യാർത്ഥികളുടെ കൂടെയാണെന്നു ഫഹദ് പറഞ്ഞു. പ്രശ്നങ്ങൾ എല്ലാം ഉടനെ തീർപ്പാക്കി കുട്ടികൾക്ക് അവരുടെ പഠനം തുടരാൻ സാധിക്കട്ടെയെന്നും ഫഹദ് ആശംസിച്ചു . തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടൻ. ജാതി വിവേചനം ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ പെട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ ശനിയാഴ്ച രാജി വെച്ചിരുന്നു. എങ്കിലും ഉന്നയിച്ച മറ്റു വിഷയങ്ങൾക്ക് പരിഹാരമാകുന്നു വരെ സമരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *