• Home
  • kerala
  • ജാതി വിവേചന ആരോപണം: ശങ്കർമോഹൻ രാജിവച്ചു

ജാതി വിവേചന ആരോപണം: ശങ്കർമോഹൻ രാജിവച്ചു

കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർമോഹൻ രാജിവച്ചു. ഇന്ന് 12 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി രാജി കൈമാറുകയായിരുന്നു. മുഖ്യമന്ത്രി ഓഫിസിലുണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും രാജിയുടെ പകർപ്പ് കൈമാറിയിട്ടുണ്ട്. കാലാവധി തീർന്നതിനാലാണ് രാജി വച്ചതെന്ന് ശങ്കർ മോഹൻ പറഞ്ഞു. ജാതി വിവേചനം ഉൾപ്പെടെ ഇൻസ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളുടെ പേരിൽ ശങ്കർ മോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് രാജി.

Leave a Reply

Your email address will not be published. Required fields are marked *