• Home
  • latest news
  • സിയാച്ചിൻ പോരാട്ടത്തിൽ ഇന്ത്യക്ക് വിജയം സമ്മാനിച്ച പരമവീരചക്ര ജേതാവ് ജോഡോ യാത്രയിൽ

സിയാച്ചിൻ പോരാട്ടത്തിൽ ഇന്ത്യക്ക് വിജയം സമ്മാനിച്ച പരമവീരചക്ര ജേതാവ് ജോഡോ യാത്രയിൽ

ജമ്മു കശ്മീരിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിനത്തിൽ പരമവീര ചക്ര പുരസ്‌കാര ജേതാവ് ക്യാപ്റ്റൻ ബനാ സിംഗും ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവുത്തും യാത്രയിൽ ചേർന്നു.

വെള്ളിയാഴ്ച മഴയെ അവഗണിച്ച് ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ രാഹുൽ ഗാന്ധി യാത്ര പുനരാരംഭിച്ചപ്പോളാണ് സിയാച്ചിൻ പോരാട്ടത്തിൽ ഇന്ത്യയെ വിജയിപ്പിക്കാൻ സഹായിച്ച പരമവീര ചക്ര അവാർഡ് ജേതാവ് ക്യാപ്റ്റൻ ബനാ സിംഗ്, മറ്റ് മുൻ സൈനികർ എന്നിവർ അദ്ദേഹത്തോടൊപ്പം ചേർന്നത് . ഡോഗ്രി ഗാനവും യാത്രയിൽ മുഴങ്ങി. ഏകദേശം 21 കിലോമീറ്റർ സഞ്ചരിച്ച ശേഷം യാത്ര നിർത്തിവച്ചു, ഒന്നര ദിവസത്തെ വിശ്രമത്തിന് ശേഷം ഞായറാഴ്ച പുനരാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *