കണ്ണൂർ പുതിയതെരു നിത്യാനന്ദ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ 7 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. വിദ്യാർഥികളെ പാപ്പിനിശ്ശേരി ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
ഇന്ന് ഉച്ചയ്ക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികൾ ചികിത്സ തേടിയത്. പൊറോട്ട, ചിക്കൻ, മയോണൈസ് എന്നിവ കഴിച്ചതിനെ തുടർന്നാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒരു കുട്ടി വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണമാണ് പങ്കുവച്ചു കഴിച്ചത്.













