ബഫർസോണ്‍ വിധിയിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള കേരളത്തിന്റേത് ഉൾപ്പെടെയുള്ള ഹർജികൾ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിനു വിട്ടു. ഒരു കിലോമീറ്റർ വീതിയിൽ ബഫർസോൺ നിർബന്ധമാക്കിയത് മൂന്നംഗ ബെഞ്ചായിരുന്നു. നേരത്തേ വിധി പുറപ്പെടുവിച്ച മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് നാഗേശ്വര റാവു വിരമിച്ചു. അതിനാൽ പുതിയ മൂന്നംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് നിശ്ചയിക്കും. ബഫർ സോൺ വിഷയം മൂന്നംഗ ബെഞ്ചിന് വിടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. വിധിയിലെ ചില ഭാഗങ്ങൾ ഭേദഗതി ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു. വിധിയിൽ മാറ്റം വരുകയാണെങ്കിൽ പുനഃപരിശോധന വേണ്ടല്ലോയെന്നും കോടതി ചോദിച്ചു. വിശദമായ വാദം കേട്ടശേഷമാണ് ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ടത്.













