• Home
  • kerala
  • മമ്ത മോഹന്‍ദാസ് തുറന്നു പറയുന്നു, തന്റെ പുതിയ രോഗത്തെപ്പറ്റി

മമ്ത മോഹന്‍ദാസ് തുറന്നു പറയുന്നു, തന്റെ പുതിയ രോഗത്തെപ്പറ്റി

മലയാളത്തിന്റെ പ്രിയപ്പെട്ട നടി മമ്ത മോഹന്‍ദാസ് ജീവിതം പൊരുതി നേടിയതാണെന്നു പറയാം. നേരത്തെ മാരകമായ രോഗത്തിനെ അതിജീവിച്ച് അഭിനയത്തിലും പാട്ടിലും സിനിമാനിര്‍മാണത്തിലും തിരിച്ചു വന്ന അവര്‍ ഇപ്പോള്‍ താന്‍ പുതിയൊരു രോഗാവസ്ഥയെ നേരിടുകയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തി.

ഇന്ന്(ജനുവരി 15) നടി വെളിപ്പെടുത്തിയതു പ്രകാരം അവര്‍ ചര്‍മത്തിന്റെ നിറം മാറുന്ന വിറ്റിലിഗോ എന്ന രോഗത്തിനെ നേരിടുകയാണ്. ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസ് വിഭാഗത്തില്‍ പെടുന്ന രോഗമാണ് വിറ്റിലിഗോ.

മേക്കപ്പിടാത്ത മുഖത്തോടെ, കറുത്ത വസ്ത്രം ധരിച്ച്, ഒരു കാപ്പിക്കപ്പുമായി ഇരിക്കുന്ന നടിയുടെ ഫോട്ടോയും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചര്‍മ്മത്തില്‍ വന്നു കൊണ്ടിരിക്കുന്ന പാടുകളെപ്പറ്റിയും നടി തുറന്നു പറയുന്നു. താന്‍ രോഗത്തില്‍ നിന്നും സുഖം പ്രാപിക്കുകയാണെന്നും മമ്ത പറയുന്നു.

https://www.instagram.com/p/CnbKgufPn7a/?utm_source=ig_web_button_share_sheet


മമ്തക്ക് 20 വയസ്സുള്ളപ്പോൾ 2009-ൽ ഹോഡ്ജ്കിൻസ് ലിംഫോമ എന്ന രോഗം സ്ഥിരീകരിച്ചു. എന്നാൽ അവർ തളരാതെ രോഗത്തോട് പോരാടി. 2013-ൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെത്തുടർന്ന് മംമ്ത രോഗവുമായി മല്ലടിക്കുകയും അഭിനയ ജീവിതത്തിലേക്ക് പിന്നീട് തിരിച്ചു വരികയും ചെയ്തു. ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിലാണ് മംമ്ത മോഹൻദാസ് അടുത്തതായി അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *