• Home
  • latest news
  • ഇന്ത്യൻ സൈന്യത്തിന്റെ പേര് ‘ഇന്ത്യൻ നാഷണൽ ആർമി’ ​​എന്നാക്കണം- നേതാജിയുടെ മരുമകനായ ബിജെപി നേതാവ്

ഇന്ത്യൻ സൈന്യത്തിന്റെ പേര് ‘ഇന്ത്യൻ നാഷണൽ ആർമി’ ​​എന്നാക്കണം- നേതാജിയുടെ മരുമകനായ ബിജെപി നേതാവ്

ജനുവരി 23ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിന് മുന്നോടിയായി, ഇന്ത്യൻ സൈന്യത്തെ ഇന്ത്യൻ നാഷണൽ ആർമി (ഐഎൻഎ) എന്ന് പുനർനാമകരണം ചെയ്യണമെന്ന് നേതാജിയുടെ മരുമകനും പശ്ചിമ ബംഗാൾ ബിജെപിയുടെ മുതിർന്ന നേതാവുമായ ചന്ദ്രകുമാർ ബോസ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ജപ്പാനിൽ നിന്ന് നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട് . ടോക്കിയോയിലെ റെങ്കോജി ബുദ്ധക്ഷേത്രത്തിൽ നിന്നാണ് നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കേണ്ടതെന്നും ചന്ദ്രകുമാർ ബോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *