• Home
  • latest news
  • കര്‍ണാടകയില്‍ മോദിയുടെ റോഡ്‌ഷോക്കിടെ വന്‍ സുരക്ഷാ വീഴ്ച

കര്‍ണാടകയില്‍ മോദിയുടെ റോഡ്‌ഷോക്കിടെ വന്‍ സുരക്ഷാ വീഴ്ച

കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന റാലിക്കിടെ ഒരാൾ മാലയുമായി അടുത്തേക്ക്ഓടിയെത്തിയത് വൻ സുരക്ഷാ വീഴ്ച്ചയായി.. കർണാടകയിലെ ഹുബ്ബള്ളിയിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. മോദിയുടെ തൊട്ടരികിലെത്തിയയാളെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു മാറ്റി.. ഹുബ്ബാലിയിൽ 29–ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. വിമാനത്താവളം മുതൽ ചടങ്ങ് നടക്കുന്ന റെയിൽവേ സ്‌പോർട്‌സ് ഗ്രൗണ്ട് വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടായിരുന്നു. വാഹനത്തിന്റെ ഫുട്ബോർഡിൽ കയറിനിന്ന് പ്രധാനമന്ത്രി റോഡിന്റെ ഇരുവശവും തിങ്ങിക്കൂടിയ ആളുകളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ക്ലിപ്പ് പുറത്തുവന്നതിൽ സുരക്ഷാ വീഴ്ച വ്യക്തമാണ്.

ബാരിക്കേഡ് ചാടിക്കടന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലൂടെ പൂമാലയുമായി ഓടിയെത്തിയ യുവാവ് പ്രധാനമന്ത്രിയുടെ അരികിലെത്തി . സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്നു തന്നെ ഇയാളെ പിടിച്ചുമാറ്റി. എന്നാൽ അപ്പോഴേയ്ക്കും ഇയാൾ പൂമാല പ്രധാനമന്ത്രിയുടെ കൈകളിലേൽപ്പിച്ചിരുന്നു. അദ്ദേഹം അത് വാഹനത്തിന്റെ ബോണറ്റിൽ വയ്ക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. അതേസമയം, സുരക്ഷയിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *