• Home
  • kerala
  • ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ 15,300 ലിറ്റർ പാൽ പിടികൂടി

ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ 15,300 ലിറ്റർ പാൽ പിടികൂടി

കൊല്ലം ആര്യങ്കാവ് അതിർത്തി ചെക്ക്‌പോസ്റ്റിൽ 15,300 ലീറ്റർ മായം കലർന്ന പാൽ കടത്തുകയായിരുന്ന ടാങ്കർ ക്ഷീരവികസന വകുപ്പ് പിടികൂടി. പിടിച്ചെടുത്ത പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ വടിയൂർ ഗ്രാമത്തിൽ നിന്ന് പത്തനംതിട്ടയിലെ പന്തളത്തേക്ക് പോവുകയായിരുന്നു പാൽ. പുനലൂരിലെ ഭക്ഷ്യസുരക്ഷാ വിഭാഗം പാൽ ടാങ്കർ കസ്റ്റഡിയിലെടുത്തു. പാലിലെ ഹൈഡ്രജൻ പെറോക്സൈഡിന്റെ അളവ് പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗം പാലിന്റെ സാമ്പിൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *