പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയ്ക്ക് സ്വരക്ഷയ്ക്കായി തോക്ക് കൈവശം വയ്ക്കാൻ ഡൽഹി പൊലീസ് അനുമതി നൽകി . നൂപുർ ശർമ ആവശ്യപ്പെട്ടതിനെത്തുടർന്ന് തോക്ക് ലൈസൻസ് നൽകിയതായി ഡൽഹി പൊലീസ് ആണ് അറിയിച്ചത് . മേയ് 26ന് ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിനു പിന്നാലെ രാജ്യവ്യാപകമായ പ്രതിഷേധവും അക്രമവും ഉണ്ടായി. നൂപുർ ശർമയെ പിന്തുണച്ച മരുന്നുകട ഉടമ ഉമേഷ് കോൽഹെ മഹാരാഷ്ട്രയിലെ അമരാവതിയിൽ കൊല്ലപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ നൂപുർ ശർമയ്ക്ക് പിന്തുണ അറിയിച്ച രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരൻ കനയ്യ ലാൽ വെട്ടേറ്റു മരിച്ചു .അറബ് രാജ്യങ്ങളിലും പ്രതിഷേധം ഉണ്ടായി. നയതന്ത്രതലത്തില്‍ ഈ രാജ്യങ്ങള്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യാ ഗവണ്‍മെന്റ് അവരെ അനുനയിപ്പിക്കുന്ന നിലയിലേക്ക് എത്തി.













