വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം.പി.യായ എന്‍.സി.പി. നേതാവ് മുഹമ്മദ് ഫൈസലിനും മറ്റ് നാലു പേര്‍ക്കും പത്ത് വര്‍ഷം തടവ് ശിക്ഷ. ലക്ഷദ്വീപ് തലസ്ഥാനമായ കവറത്തിയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. 2009-ല്‍ നടന്ന ഒരു തല്ലുകേസിലാണ് വിധി. പ്രതികള്‍ ഒരു ലക്ഷം വീതം പിഴയും അടയ്ക്കണം. മുഹമ്മദ് ഫൈസലിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിക്കുക. ഇദ്ദേഹത്തെയും കൊണ്ട് ലക്ഷദ്വീപ് പൊലീസ് കണ്ണൂരിലേക്ക് പുറപ്പെട്ടതായാണ് വിവരം. 2014 തൊട്ട് ലക്ഷദ്വീപ് എം.പി.യാണ് മുഹമ്മദ് ഫൈസല്‍.
2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ലക്ഷദ്വീപിലെ കോണ്‍ഗ്രസിന്റെ മുന്‍ എം.പി.യും കേന്ദ്രമന്ത്രിയുമൊക്കെയായിരുന്ന അന്തരിച്ച പി.എം.സെയിദിന്റെ മകനെ മുഹമ്മദ് ഫൈസല്‍ ആക്രമിച്ചെന്നാണ് കേസ്.













