• Home
  • kerala
  • നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണ പൊള്ളാച്ചിയിൽ അറസ്റ്റിൽ

നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണ പൊള്ളാച്ചിയിൽ അറസ്റ്റിൽ

തൃശൂരിലെ ‘സേഫ് ആൻഡ് സ്ട്രോങ്’ നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണ എന്ന കെ.പി. പ്രവീൺ(36) പൊള്ളാച്ചിയിൽ അറസ്റ്റിൽ. കേസിൽ പ്രതിയായതോടെ ഈ മാസം ആറിനാണ് പ്രവീൺ റാണ സംസ്ഥാനം വിട്ടത്. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ റാണയെ തിരഞ്ഞ് പൊലീസ് സംഘം കലൂരിലെ ഫ്ലാറ്റിലെത്തിയെങ്കിലും റാണ അവരെ വെട്ടിച്ച് കടന്നിരുന്നു.

ജനുവരി ആറിനാണ് പ്രവീണ്‍ ഒളിവില്‍ പോയത്. സന്യാസി വേഷത്തില്‍ ഒരു ക്വാറിയില്‍ ഒളിച്ചു കഴിയുകയായിരുന്നു ഇയാള്‍. പെരുമ്പാവൂര്‍ സ്വദേശിയാണ് ഇയാള്‍ക്ക് ഒളിത്താവളം ഒരുക്കിയതെന്നു സംശയിക്കുന്നു.

നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപ പ്രവീൺ റാണ സംസ്ഥാനത്തിന് പുറത്തേക്കു കടത്തിയിട്ടുണ്ട് എന്നാണ് സംശയിക്കുന്നത്. പ്രവീണിന്റെ ചിട്ടിക്കമ്പനിക്ക് ലൈസന്‍സ് നിഷേധിച്ചതിനു ശേഷവും കമ്പനി പ്രവര്‍ത്തിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. നിക്ഷേപകര്‍ ഇതോടെ തട്ടിപ്പിനെക്കുറിച്ച് തിരിച്ചറിയുകയും നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇത് നേരത്തെ മണത്തറിഞ്ഞ പ്രതി 60 കോടി രൂപ ആസൂത്രിതമായി പിന്‍വലിച്ച് മുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *