മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എ-ക്ക് ജി എസ് ടി നോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജി എസ് ടി നൽകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. സ്‌റ്റേജ് ഷോകളും മറ്റും നടത്തി വരുമാനം ഉണ്ടാക്കുന്ന സംഘടനയാണ് താരങ്ങളുടെത്. എന്നാല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ഈ തുക ഉപയോഗിക്കുന്നത് എന്നാണ് സംഘടന പറയുന്നത്. 2017 മുതലുളള ജി എസ് ടിയാണ് അടയ്ക്കേണ്ടത്. ചാരിറ്റബിൾ സംഘടന എന്ന നിലയിലാണ് എ.എം.എം.എ രജിസ്റ്റർചെയ്തിരിക്കുന്നത്. എങ്കിലും വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ ജി എസ് ടി നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.













