• Home
  • latest news
  • വിമാനത്തില്‍ മദ്യം വിളമ്പല്‍ : നയം പുനപരിശോധിക്കാന്‍ എയര്‍ ഇന്ത്യ

വിമാനത്തില്‍ മദ്യം വിളമ്പല്‍ : നയം പുനപരിശോധിക്കാന്‍ എയര്‍ ഇന്ത്യ

വിമാനത്തിനകത്ത്‌ മദ്യം വിളമ്പുന്ന എയര്‍ലൈന്‍ നയം പുനരവലോകനം ചെയ്യുമെന്ന്‌ എയര്‍ ഇന്ത്യ. വിമാനത്തില്‍ മദ്യപിച്ച്‌ മദോന്‍മത്തനായി സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം വിവാദമായതോടെയാണ്‌ വിശദമായ പത്രക്കുറിപ്പുമായി എയര്‍ ഇന്ത്യ അധികൃതര്‍ എത്തിയത്‌. സംഭവത്തില്‍ നാല്‌ കാബിന്‍ ക്രൂ ജീവനക്കാര്‍, പൈലറ്റ്‌ എന്നിവര്‍ക്ക്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ അയച്ചു. പരാതി സ്വീകരിക്കലിലും കൈകാര്യം ചെയ്‌തതിലും ജീവനക്കാര്‍ക്ക്‌ വീഴ്‌ചയുണ്ടോ എന്ന്‌ കണ്ടെത്താന്‍ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു-പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.

https://thepoliticaleditor.com/2023/01/food-poisoning-in-idukki/

നവംബർ 26നു ന്യൂയോർക്കിൽനിന്നു ഡൽഹിയിലേക്കുള്ള വിമാനത്തിലാണ് മുംബൈ വ്യവസായിയായ ശങ്കർ മിശ്ര മുന്നിലിരുന്ന 70 വയസ്സുള്ള സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. മിശ്ര ഇന്നലെ ബെംഗളൂരുവിൽ പിടിയിലായി . കേസെടുത്തതു മുതൽ പ്രതി ഒളിവിലായിരുന്നു. രാജ്യം വിടുന്നത് തടയാൻ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത മിശ്ര പക്ഷെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കുകയും പണത്തിനായി ക്രെഡിറ്റ്ഡെബിറ്റ് കാർഡ് ഉപയോഗിക്കുകയും ചെയ്തു. പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് ഇതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *