• Home
  • kerala
  • ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമാനം ഗുവാഹത്തിയിൽ അടിയന്തരമായി ഇറക്കി

ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമാനം ഗുവാഹത്തിയിൽ അടിയന്തരമായി ഇറക്കി

ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമാനം ബുധനാഴ്ച രാത്രി ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. അഗർത്തലയിലേക്ക് പോവുകയായിരുന്ന ആഭ്യന്തരമന്ത്രിക്ക് കാലാവസ്ഥ പ്രതികൂലമായതിനാൽ അവിടെ ഇറങ്ങാനായില്ല. ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രഥയാത്ര ഉദ്ഘാടനം ചെയ്യാൻ പോകുകയായിരുന്നു അമിത് ഷാ. ഗുവാഹത്തിയിലെ ഹോട്ടലായ റാഡിസൺ ബ്ലൂവിൽ രാത്രി ചെലവഴിക്കുന്ന ഷാ വ്യാഴാഴ്ച രാവിലെ മാത്രമേ യാത്ര തുടരൂ.

Leave a Reply

Your email address will not be published. Required fields are marked *