• Home
  • kerala
  • മാളികപ്പുറം സിനിമയെ പ്രശംസിച്ചതിന് സി.പി.ഐ.നേതാവിന്റെ കട തീവെച്ചതായി പരാതി

മാളികപ്പുറം സിനിമയെ പ്രശംസിച്ചതിന് സി.പി.ഐ.നേതാവിന്റെ കട തീവെച്ചതായി പരാതി

ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ചതിന്‍റെ പേരില്‍ പൊന്നാനിയിലെ യുവകലാസാഹിതി- സിപിഐ പ്രാദേശിനേതാവിന്റെ കട തീവച്ച് നശിപ്പിച്ചതായി പരാതി. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിന്‍റെ പേരില്‍ ആക്രമണം നടത്തി എന്നതിനാണ് കേസെടുത്തത്.

യുവകലാസാഹിതി നേതാവും സിപിഐ പ്രാദേശിക നേതാവുമായ സി.പ്രഗിലേഷിന്‍റെ ഉടമസ്ഥതയിലുളള എരമംഗലത്തെ ശോഭ ലൈറ്റ് ആന്‍ഡ് സൗണ്ട്സിനു നേരെയാണ് ആക്രമണമുണ്ടായത്. ലൈറ്റുകൾ സൂക്ഷിച്ചിരുന്ന പെട്ടികൾ, ക്ഷേത്രോത്സവങ്ങൾക്കായി തയാറാക്കിയ സ്വാഗതബോർഡുകൾ തുടങ്ങിയവയെല്ലാം രാത്രിയിൽ തീവച്ചു നശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *